Written by kshp |
Thursday, 13 January 2022 10:05 |
K-DISC, സാമൂഹിക നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാമിഷൻ (KSSM) എന്നിവയുമായി സഹകരിച്ച് നടത്തുന്ന ടാലൻ്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിട്ടിസ് 2022 പരിപാടിയിലേക്ക് അംഗപരിമിതരായ യുവപ്രതിഭകളെ കണ്ടെത്തുന്നു. പ്രതിഭാധനരും, സര്‍ഗ്ഗശക്തിയുള്ളവരും ആയ15 നു മേൽ 40 വയസ്സിന് താഴെ പ്രായമുള്ള 50 ഭിന്നശേഷിക്കാരെ കണ്ടെത്തി അവര്‍ക്ക് കൂടുതൽ അനുകൂലമായ സാഹചര്യങ്ങളും വിവിധ സഹായ സംവിധാനങ്ങളും ലഭ്യമാക്കി പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം.
അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി-25th January 2022.
|
Last Updated on Thursday, 13 January 2022 10:13 |
Powered by c-dit.